സംവിധായകനായി ഹരിശ്രീ അശോകന്‍; ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ടീസര്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്
പ്രശസ്ത ഹാസ്യ താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ആദ്യ ടീസര്‍ പുറത്ത്. പ്രതീക്ഷിച്ചത് പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ തുടങ്ങി വലിയ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.
മലയാളത്തിലെ മറക്കുമോ നീ എന്‍റെ മൌന ഗാനം എന്ന പാട്ടിലൂടെയാണ് 40 സെക്കന്‍റുള്ള ടീസര്‍ മുന്നോട്ട് പോകുന്നത്. ഒരു കല്യാണവും അതിനെ ചുറ്റി പറ്റി നടക്കുന്ന പ്രശ്നങ്ങളുമായിരിക്കും സിനിമയില്‍ പ്രധാനമായുണ്ടാവുക എന്ന് ടീസര്‍ സൂചനകള്‍ നല്‍കുന്നു. രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.