ട്രോളന്മാര്‍ കരുതിയിരിക്കുക; ലൈക്കിനെക്കാളും അഞ്ചിരട്ടി ഡിസ് ലൈക്കുകള്‍ നേടി വീണ്ടും പ്രിയ വാര്യര്‍
ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.
ഒരു അഡാര്‍ ലൌ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ പ്രിയ വാര്യര്‍ സിനിമയെക്കാളും ട്രോളുകളിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത് എന്ന് വേണമെങ്കില്‍ പറയാം. ഫെബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന അഡാര്‍ ലൌ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ബോളിവുഡിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. മണ്‍മറഞ്ഞ് പോയ അനശ്വര നടിയായ ശ്രീദേവിയുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മ്മിച്ച സിനിമയെന്ന സൂചനകള്‍ നല്‍കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ പതിവ് പോലെ തന്നെ ഡിസ് ലൈക്കുകളുടെ പെരുമഴയാണ് പ്രിയയുടെ പുതിയ ചിത്രത്തിന്‍റെ ടീസര്‍ക്കും ലഭിക്കുന്നത്.
ശ്രീദേവി ബംഗ്ലാവില്‍ പ്രിയ വാര്യരെ മാത്രമാണ് സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് കഥാപാത്രങ്ങള്‍ എന്താണെന്നോ ആരാണെന്നോ യാതൊരു സൂചനയും ട്രെയിലര്‍ നല്‍കുന്നില്ല. ഗ്ലാമര്‍ വേഷങ്ങളിലാണ് പ്രിയ വാര്യര്‍ പ്രത്യക്ഷപ്പെടുന്നത്. മോശം പ്രതികരണങ്ങളാണ് ട്രെയിലര്‍ക്ക് പൊതുവില്‍ ലഭിക്കുന്നത്.