അപഹാസ്യമായ പ്രകടനങ്ങളില്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാം; ജോസഫിനെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി
തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളത്തിലെ താരാധിപത്യ സിനിമകളെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് ശ്രീകുമാരന്‍ തമ്പി ചെയ്യുന്നത്
എം. പദ്മകുമാര്‍ സംവിധാനം നിര്‍വഹിച്ച് ജോജു ജോര്‍ജ്ജ് കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയാണ് ജോസഫ്. വളരെ ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ നേടി ഇപ്പൊഴും തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഇപ്പോള്‍ ചിത്രത്തിന് പ്രശംസയുമായി ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തിയിരിക്കുകയാണ്.
ജോജു ജോര്‍ജിന്റെ മനോഹര പ്രകടനവും തിരക്കഥയുമാണ് സിനിമയുടെ കരുത്തെന്നാണ് ജോസഫിനെ ഇരു കൈയും നീട്ടി സ്വീകരിച്ച സാധാരണ പ്രേക്ഷകരും സിനിമാ നിരൂപകരും അവകാശപ്പെടുന്നത്. ചിത്രം കണ്ട ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. സഹനടനായും വില്ലനായും തിളങ്ങിയിട്ടുള്ള ജോജു ജോര്‍ജ്ജ് ആദ്യമായി നായകനായെത്തിയ ചിത്രം സിനിമാ മേഖലയിലെ ചില സത്യങ്ങള്‍ക്കുള്ള തെളിവാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫാന്‍സ് അസോസിയേഷന്റെയും വലിയ മുതല്‍മുടക്കിന്റെയും പിന്‍ബലമില്ലാതെ എങ്ങനെ ഒരു നല്ല സിനിമയെടുക്കാമെന്ന് കാണിച്ചു തരുകയാണ് എം.പദ്മകുമാറെന്ന് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളത്തിലെ താരാധിപത്യ സിനിമകളെ പരോക്ഷമായി വിമര്‍ശിക്കുക കൂടിയാണ് ശ്രീകുമാരന്‍ തമ്പി ചെയ്യുന്നത്.
JOSEPH _THE MOVIE. തികച്ചും അപ്രതീക്ഷിതമായാണ് ഞാൻ ജോസഫ് എന്ന സിനിമ കണ്ടത് .അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ'. വലിയ...
Posted by Sreekumaran Thampi on Saturday, January 12, 2019
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തികച്ചും അപ്രതീക്ഷിതമായാണ് ഞാൻ ജോസഫ് എന്ന സിനിമ കണ്ടത്. അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ. വലിയ താരങ്ങൾ അഭിനയിക്കുന്ന 'വലിയ' സിനിമകളിൽ കൊച്ചു വേഷങ്ങളിൽ ഞാൻ ജോജുവിനെ കണ്ടിട്ടുണ്ട് സ്നേഹപൂർവം ശ്രദ്ധിച്ചിട്ടുണ്ട് . കൊടിയ നഷ്ടം നിമിത്തം നിർമ്മാണ രംഗത്തു നിന്നു മാറി നിൽക്കുന്നതു കൊണ്ട് അതു മനസ്സിൽ സൂക്ഷിക്കുക മാത്രം ചെയ്തു . പത്മകുമാർ മികച്ച സംവിധായകനാണ് . കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം .ഫാൻസ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങൾ ഇല്ലാതെയും കോടികൾ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം ...അഭിനന്ദനം , പുതിയസംഗീതസംവിധായകനും എന്റെസ്വീകരണം . മെലഡിഎന്താണെന്നു കാണിച്ചു തന്നതിന് ....സിനിമയോട് സ്നേഹമുള്ളവർ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം .