ഐ.എം വിജയന്‍ നിര്‍മ്മാതാവുന്നു; പാണ്ടി ജൂനിയേഴ്സ് ഫസ്റ്റ് ലുക്ക് പുറത്ത്
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും സിനിമയെന്നാണ് നിഗമനങ്ങള്‍
ഫുട്ബോൾ താരം ഐ.എം വിജയന്‍ സിനിമ നിര്‍മ്മാതാവുന്നു. പാണ്ടി ജൂനിയേഴ്‌സ് എന്നാണ് അദ്ദേഹം നിർമിക്കുന്ന ആദ്യ ചിത്രത്തിന്‍റെ പേര്. 'നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ഡോഗ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.
the universe has a way of favoring them "NEVER BET AGAINST THE UNDERDOG !" Friends, here we launch the Title of our first project from Bigdaddy Entertainment. Please share, Please support.
Posted by I M Vijayan on Friday, January 25, 2019
രണ്ടുമാസം മുമ്പ് സിനിമാ നിർമാതാവാകുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടതായിരിക്കും ആദ്യ ചിത്രമെന്ന് ഐ.എം വിജയന്‍ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും സിനിമയെന്നാണ് നിഗമനങ്ങള്‍. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നിർമാതാക്കള്‍ തയാറായിട്ടില്ല.
ഐ.എം.വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയെന്ന നിലയില്‍ പാണ്ടി ജൂനിയേഴ്‌സിന്റെ ടൈറ്റില്‍ വൈറലായിരിക്കുകയാണ്. ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം.വിജയനും അരുണ്‍ തോമസും ദീപൂ ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്.