ഇളയരാജക്കായി ‘കപ്പലണ്ടി പാട്ട്’ പാടി ജയസൂര്യ; വീഡിയോ കാണാം
ചിത്രത്തിന്‍റെ പോസ്റ്ററിലെ ഗിന്നസ് പക്രു, ഗോകുല്‍ സുരേഷ്, ദീപക് എന്നിവരുടെ കോസ്റ്റ്യൂമ്സ് വലിയ ചര്‍ച്ച വിഷയമായിരുന്നു.
മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇളയരാജയിലെ ജയസൂര്യ പാടിയ കപ്പലണ്ടി പാട്ട് പുറത്ത്. രതീഷ് വേഗ സംഗീതം നിര്‍വഹിച്ച ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങ് വീഡിയോയാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഗാനരചന സന്തോഷ് വര്‍മ്മ. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്കു ശേഷം മാധവ് സംവിധാനം ചെയ്യുന്ന സിനിമ എന്നതിനാല്‍ ഇളയരാജ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്‍ സംശയമില്ല. കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്നില്ലെങ്കിലും ഒരുപാട് നിരൂപണ പ്രശംസ നേടിയ ചിത്രങ്ങളാണ് മാധവിന്‍റെ മുമ്പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍.
മൂവി മ്യൂസിക്കല്‍ കട്ട്സിന്‍റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുദീപ് ടി ജോര്‍ജ്ജിന്‍റേതാണ് തിരക്കഥ. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രമായെത്തുന്നു. നേരത്തെ, ചിത്രത്തിന്‍റെ പോസ്റ്ററിലെ ഗിന്നസ് പക്രു, ഗോകുല്‍ സുരേഷ്, ദീപക് എന്നിവരുടെ കോസ്റ്റ്യൂമ്സ് വലിയ ചര്‍ച്ച വിഷയമായിരുന്നു.