സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകന്‍
പത്മാവത് എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍
വിവാദങ്ങള്‍ക്കും വിലക്ക് ഭീഷണികള്‍ക്കും ശേഷം പുറത്തുവന്ന പത്മാവത് എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സാവരിയാ എന്ന ചിത്രമാണ് സല്‍മാന്‍ ഖാനെ വെച്ച് ബന്‍സാലി അവസാനം ചെയ്തത്. രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു സാവരിയ. സല്‍മാന്‍ ഖാന് അതിഥി വേഷമായിരുന്നു അതില്‍.
സല്‍മാന്‍ ഖാനെ നായകനാക്കി ഹം ദില്‍ ദെ ചുകെ സനം എന്ന ചിത്രം ബന്‍സാലി ചെയ്തിട്ടുണ്ട്. 1999ല്‍ റിലീസായ ചിത്രത്തില്‍ ഐശ്വര്യ റായിയായിരുന്നു നായിക. ഇതിന്റെ തുടര്‍ച്ചയായിരിക്കും പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയായിരിക്കും നായികയെന്നും പറയപ്പെടുന്നു. സല്‍മാന്‍ ഖാന്റെ ആക്ഷന്‍ ചിത്രം ദബാങ് 3യുടെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍ താരം.
അതിന് ശേഷമാവും സഞ്ജയ് ലീല ബന്‍സാലിയിമൊത്തുള്ള ചിത്രം ആരംഭിക്കുക. ബന്‍സാലിയുടെ അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും യുവതാരം രണ്‍വീര്‍ സിങായിരുന്നു നായകന്‍.