ടൊവിനോ തോമസിന്റെ ആരവം
മലയാളത്തിന്റെ പ്രിയനടനായി മാറിയ ടൊവിനോ തോമസ് നായകനായി എത്തുന്ന ആരവം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.
Update: 2019-02-26 05:31 GMT
മലയാളത്തിന്റെ പ്രിയനടനായി മാറിയ ടൊവിനോ തോമസ് നായകനായി എത്തുന്ന ആരവം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. നവാഗതനായ ജിത്തു അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഒരു ദേശത്തിന്റെ താളം’ എന്ന ടാഗ് ലൈനോടു കൂടി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ടൊവീനോ കഴിഞ്ഞ ദിവസം തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ഷാഹി കബീര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വള്ളം കളിയെ ആസ്പദമാക്കിയാണെന്നാണ് സൂചന.
അര്‍ച്ചന സിനിമാസ് ആന്‍ഡ് മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, അജി മേടയില്‍, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.