പുതിയ ലുക്കില്‍ ടൊവീനോ; കല്‍ക്കി തുടങ്ങി
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം.
Update: 2019-03-27 06:36 GMT
ടൊവീനോ തോമസ് കാക്കി വേഷമണിയുന്ന പുതിയ ചിത്രം കല്‍ക്കിക്ക് തുടക്കമായി. നവാഗതനായ പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന കല്‍ക്കിയുടെ ഷൂട്ടിങ് ആരംഭിച്ചു. സൂര്യയുടെ സിങ്കം സ്റ്റൈലിനോട് സമാനമായ ലുക്കിലാണ് ടൊവീനോ എത്തുന്നത്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും. നേരത്തേ പൃഥ്വിയുടെ എസ്രയില്‍ എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായി വേഷമിട്ടെങ്കിലും പൊലീസ് നായകനായി ആദ്യമായാണ് ടൊവീനോ സ്‌ക്രീനില്‍ എത്തുന്നത്.