ഉയരെ; പാട്ടുകള്‍ ഇനി ഉയരങ്ങളിലേക്ക് 

‘ഉയരെ’ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്‍ മമ്മൂട്ടി നിര്‍വഹിച്ചു

Update: 2019-04-07 12:45 GMT

പാര്‍വതി പ്രധാന വേഷത്തിലെത്തുന്ന ‘ഉയരെ’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. കൊച്ചി പനമ്പിള്ളി നഗറിലെ അവന്യൂ സെന്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ സിഡി പി.വി.ചന്ദ്രന് കൈമാറി പ്രകാശനം ചെയിതു. മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘ഉയരെ’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ സിത്താരയും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. നിര്‍മാതാവ് പി.വി ഗംഗാധരന്‍റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertising
Advertising

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ കീഴില്‍ എസ് ക്യൂബ് നിര്‍മിക്കുന്ന ചിത്രത്തില്‍ പാര്‍വതിയോടൊപ്പം ആസിഫ് അലിയും, ടോവിനോ തോമസുമാണ് മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അടുത്ത തലമുറയായ എസ് ക്യൂബ് നിര്‍മാണ രംഗത്തെത്തുന്നു എന്നതും, മൂന്ന് സ്ത്രീകളാണ് തിര്‍മ്മാതാക്കള്‍ എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു. മറ്റു മേഖലകളില്‍ ബിസിനസ്സ് ചെയ്യാമായിരുന്നിട്ടും മൂവരും സിനിമയിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ചടങ്ങില്‍ മമ്മൂട്ടി പറ‍‍ഞ്ഞു. സ്ത്രീകള്‍ അധികമില്ലാത്ത മേഖലയിലേക്കാണ് മൂന്ന് പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം കടന്നുവരുന്നത്. അവരുടെ ചിത്രത്തിന്റെ പേരുപോലെ തന്നെ 'ഉയരെ' ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം നിര്‍ത്തിയത്.

Full View

സംവിധായകന്‍ മനു അശോകന്‍, വി.കെ.പ്രകാശ്, അഭിനേതാക്കളായ ടോവിനോ തോമസ്, ആസിഫ് അലി, അനാര്‍ക്കലി മരയ്ക്കാര്‍, ഗോവിന്ദ് പത്മസൂര്യ, പ്രേം പ്രകാശ്, തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ്, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News