മധുരരാജ: ‘തള്ളാനില്ല’, കലക്ഷനെക്കുറിച്ച് മമ്മൂട്ടിയുടെ മാസ് ഡയലോഗ്

രാജയോടൊപ്പം വന്‍താരനിരയാണ് തിരശീലയിലേക്ക് എത്തുന്നത്

Update: 2019-04-11 06:20 GMT

മധുരയില്‍ നിന്നും 9 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നു. പ്രൗഢ ഗംഭീരമായ സിനിമയുടെ പ്രീ ലോഞ്ച് ചടങ്ങില്‍ വളരെ രസകരമായി മമ്മൂട്ടി സിനിമയെക്കുറിച്ച് സംസാരിച്ചു. മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വൈറലായി മാറുന്ന സാഹചര്യത്തിലാണ് പ്രീ ലോഞ്ച് എന്ന പുതിയ ആശയവുമായി വൈശാഖും കൂട്ടരും എത്തിയിരിക്കുന്നത്.

രാജ കുട്ടികളുടെ ആളാണെന്നും കുടുംബങ്ങള്‍ക്കും സിനിമ ഇഷ്ടമാവുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. രാജയുടെ ഇംഗ്ലീഷിന്റെ പ്രത്യേകതകളെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിച്ചു. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം അദ്ദേഹം രാജയെക്കുറിച്ച് വാചാലനാവുകയാണ്. ഈ തിരിച്ചുവരവില്‍ രാജയോടൊപ്പം വന്‍താരനിരയാണ് തിരശീലയിലേക്ക് എത്തുന്നത്. സഹോദരനായ സൂര്യ ഈ വരവില്‍ കൂടെയില്ലെന്നും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

MadhuraRaja Pre Launch

Posted by Mammootty on Wednesday, April 10, 2019

പ്രീ ലോഞ്ചിനിടയിലെ കലക്ഷനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് വന്‍കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്. രാജ കോടി ക്ലബില്‍ കേറണമെന്നല്ല ആഗ്രഹമെന്നും 3 കോടി 35 ലക്ഷം ജനമനസ്സുകളുടെ ക്ലബിലാണ് കേറേണ്ടതെന്നുമായിരുന്നു മമ്മൂട്ടിയുടെ ഡയലോഗ്. കൂടുതല്‍ ‘തള്ളാ’നില്ലെന്നും മമ്മൂട്ടി പറഞ്ഞു. മലയാളവും തമിഴും അറിയാവുന്ന കോടിക്കണക്കിന് ആളുകളുടെ മനസ്സിലാണ് ഇടം നേടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധുരരാജയുടെ വേഷത്തിലെത്തിയവരെ വേദിയിലേക്ക് ക്ഷണിക്കുകയും, മമ്മൂട്ടിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള അവസരവും നല്‍കി.

Tags:    

Similar News