മധുരരാജയുടെ ആദ്യദിന കളക്ഷൻ 9.12 കോടി 

9.12കോടി ആദ്യ ദിനത്തില്‍ നേടിയെന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. മധുരരാജയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണക്കുകൾ പുറത്തുവിട്ടത്.

Update: 2019-04-14 06:23 GMT

വമ്പന്‍ റിലീസിന് പിന്നാലെ മമ്മൂട്ടി-വൈശാഖ് ചിത്രം മധുരരാജയുടെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 9.12കോടി ആദ്യ ദിനത്തില്‍ നേടിയെന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. മധുരരാജയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കണക്കുകൾ പുറത്തുവിട്ടത്. കേരളത്തിൽ നിന്നു മാത്രം നേടിയത് 4.1 കോടി, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 1.4 കോടി. ജിസിസി രാജ്യങ്ങളിൽ നിന്ന് 2.9 കോടി. അമേരിക്കയിൽ നിന്ന് 21 ലക്ഷം. യൂറോപ്പിൽ നിന്ന് 11 ലക്ഷം. മറ്റു രാജ്യങ്ങളിൽ നിന്ന് 30 ലക്ഷം.

പുലിമുരുകന്‍റെ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളിലൊന്ന് എന്ന വിശേഷണത്തോടെയാണ് മധുരരാജ എത്തിയത്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ് , തെലുങ്ക് ഭാഷകളിലെ താരനിരയും അണിനിരക്കുന്നു.

Advertising
Advertising

Full View

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം എന്നിവരാണ് നായികമാർ. ആർ.കെ.സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, എം.ആർ.ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവർ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോൺ ഐറ്റം ഡാൻസുമായി ചിത്രത്തിൽ എത്തുന്നുണ്ട്.

Tags:    

Similar News