ഫഹദിന് നേരെ ‘പങ്കായം’ ഓങ്ങി, പിന്നെ സമ്മാനിച്ചു; ചിരിപടര്‍ത്തി ഫഹദും നസ്രിയയും

ആഘോഷത്തോടനുബന്ധിച്ച് വിജയശിൽപികൾക്കായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത് പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമന്റോ ആയിരുന്നു

Update: 2019-05-18 07:29 GMT

കുമ്പളങ്ങി നൈറ്റ്സിന്റെ നൂറാംദിനം ആഘോഷിച്ച് അണിയറ പ്രവർത്തകർ. കൊച്ചി ഐ.എം.എ ഹാളിലായിരുന്നു ആഘോഷം. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്.

Full View

ആഘോഷത്തോടനുബന്ധിച്ച് വിജയശിൽപികൾക്കായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത് പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമന്റോ ആയിരുന്നു. ചിത്രത്തില്‍ സൈക്കോ കഥാപാത്രമായി എത്തിയ ഫഹദ് ഫാസിലിന് ചിത്രത്തിന്റെ നിർമാതാവും ഭാര്യയുമായ നസ്രിയ മൊമന്റോ സമ്മാനിച്ചു. മൊമന്റോ കൈയില്‍ കിട്ടിയ നസ്രിയ കുസൃതിയോടെ ആദ്യം ഫഹദിനെ തല്ലാനാണ് ഓങ്ങിയത്. പിന്നെ ഫഹദിന് സ്നേഹപൂർവം മൊമന്റോ സമ്മാനിക്കുകയായിരുന്നു.

Full View
Tags:    

Similar News