‘പതിനെട്ടാം പടി’ കാണാന്‍ ഇനി അധികം കാത്തിരിക്കേണ്ട, റിലീസ് തിയതി പ്രഖ്യാപിച്ചു
മധുരരാജയുടെ വിജയത്തിന് പിന്നാലെയാണ് പതിനെട്ടാം പടിയും എത്തുന്നത്.
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മധുരരാജയുടെ വിജയത്തിന് പിന്നാലെയാണ് പതിനെട്ടാം പടിയും എത്തുന്നത്. ജൂലൈ അഞ്ചിനാണ് പതിനെട്ടാം പടി പ്രേക്ഷകരിലേക്ക് എത്തുക.
നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായി മലയാളത്തില്‍ തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് പതിനെട്ടാം പടി. 2009 ല്‍ കേരള കഫേയിലെ ഐലന്റ് എക്സ്‍പ്രസാണ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. വമ്പന്‍ താരനിരയ്‌ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പതിനെട്ടാം പടിയില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്.
മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും സൂചനയുണ്ട്. ബാഹുബലി 2, ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.