പുതിയ കിങ്സ് മാന്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി
മുന്‍ രണ്ട് കിങ്സ് മാന്‍ ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റായിരുന്നു. ദ കിങ്സ് മാനും ചരിത്രം ആവര്‍ത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
Update: 2019-07-16 05:25 GMT
കിങ്സ്മാന്‍ ചലച്ചിത്ര പരന്പരയിലെ ഏറ്റവും പുതിയ ചിത്രമാണ് ദ കിങ്സ് മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അടുത്തവര്‍ഷമാണ് ചിത്രത്തിന്റെ റിലീസ്.
പതിവ് കിങ്സ് മാന്‍ ചിത്രങ്ങളെ പോലെ ആക്ഷന്‍ കോമഡിയാണ് ദ കിങ്സ് മാനും. ഈ സീരിസിലെ മൂന്നാം ചിത്രം. മാത്യു വോണ്‍ ആണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. റാല്‍ഫ് ഫിയന്‍സാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ഹാരിസ് ഡിക്കിന്‍സണ്‍, ആരോണ്‍ ടെയ്‌ലര്‍, ചാള്‍സ് ഡാന്‍സ് തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.
മുന്‍ രണ്ട് കിങ്സ് മാന്‍ ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റായിരുന്നു. ദ കിങ്സ് മാനും ചരിത്രം ആവര്‍ത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും.