‘അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’: കാണാം ഗാനഗന്ധര്‍വന്‍ ടീസര്‍

Update: 2019-09-04 15:15 GMT

മമ്മൂട്ടിയുടെ പുതിയ ചിത്രം ഗാനഗന്ധര്‍വന്റെ ടീസര്‍ എത്തി. രമേശ് പിഷാരടിയാണ് സംവിധാനം. പഞ്ചവർണ തത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കലാസദന്‍ ഉല്ലാസ് എന്ന സ്‌റ്റേജ് ഗായകനായാണ് മമ്മൂട്ടി ഗാനഗന്ധർവനിലെത്തുന്നത്. മമ്മൂട്ടി മൂന്ന് ഗെറ്റപ്പുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതുമുഖമായ വന്ദിതയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക.

Full View

രമേഷ് പിഷാരടി, ഹരി പി നായർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൌമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Tags:    

Similar News