നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ നാളെ എത്തും

ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കഥാകൃത്ത് പി.ജി പ്രഗീഷാണ്. 

Update: 2019-10-01 11:45 GMT

ലാല്‍ ജോസിന്റെ പുതിയ ചിത്രം നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ നാളെ എത്തും. നാളെ രാവിലെ സോഷ്യല്‍മീഡിയയിലൂടെ 41 ന്റെ ടീസര്‍ എത്തുമെന്ന് ലാല്‍ ജോസ് തന്നെയാണ് അറിയിച്ചത്.

മലയാളികളുടെ പ്രിയങ്കരനായ ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും 41 നുണ്ട്. ബിജുമേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കഥാകൃത്ത് പി.ജി പ്രഗീഷാണ്. എസ് കുമാര്‍ ക്യാമറാമാനായും രഞ്ജന്‍ എബ്രഹാം എഡിറ്ററായും എത്തുന്ന ചിത്രത്തിന്റെ സംഗീതം ബിജിബാലിന്റെതാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'തട്ടുംപുറത്ത് അച്യുതന്‍' ആണ് ലാല്‍ജോസിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Advertising
Advertising

"നാൽപത്തിയൊന്ന് "- ടീസർ നാളെ.. #Fortyone #Nalpathiyonnu #Laljose #BijuMenon

Posted by Biju Menon on Tuesday, October 1, 2019
Tags:    

Similar News