ബാലയും 100 കോടിയിലേക്ക്; തുടര്‍ച്ചയായി ഹിറ്റ് അടിച്ച് ആയുഷ്മാന്‍ ഖുറാന
ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി അമര്‍ കൗഷിക് സംവിധാനം ചെയ്ത ബാല 100 കോടി ക്ലബ്ബിലേക്ക്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ഷിന്റെ ട്വീറ്റ് പ്രകാരം 95.04 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്.
വ്യത്യസ്തമായ വേഷങ്ങൾക്കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയ ആളാണ് ആയുഷ്മാൻ ഖുറാന. തന്റെ മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടിലാണ്. താരത്തിന്റെ പുതിയ ചിത്രമായ ബാലയും ബോക്സ്ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. അമര്‍ കൗഷിക് സംവിധാനം ചെയ്ത ബാല 100 കോടി ക്ലബ്ബിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ഷിന്റെ ട്വീറ്റ് പ്രകാരം 95.04 കോടിയാണ് ചിത്രം ഇതുവരെ സ്വന്തമാക്കിയത്.
#Bala is rock-steady... [Week 2] Fri 3.76 cr, Sat 6.73 cr, Sun 8.01 cr, Mon 2.25 cr, Tue 2.05 cr. Total: ₹ 95.04 cr. #India biz.
— taran adarsh (@taran_adarsh) November 20, 2019
തുടര്‍ച്ചയായി രണ്ടാം തവണയാണ് ആയുഷ്മാന്‍ ചിത്രം 100 കോടിയിലെത്തുന്നത്. രാജ് ശാന്‍ദില്യ സംവിധാനം ചെയ്ത ഡ്രീംഗേളാണ് ഇതിന് തൊട്ടുമുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആയുഷ്മാന്‍ ഖുറാന ചിത്രം. ഡ്രീംഗേളിന് മുമ്പ് റിലീസായ ആര്‍ട്ടിക്കിള്‍ 15 എന്ന ചിത്രത്തിനും മികച്ച അഭിപ്രായമായിരുന്നു. സമകാലിക ഇന്ത്യന്‍ അവസ്ഥയെ കാണിച്ച ആര്‍ട്ടിക്കിള്‍ 15, സിനിമാ നിരൂപകര്‍ക്കിടയില്‍ നിന്നാണ് മികച്ച പ്രതികരണം ലഭിച്ചത്.
ബോക്സ് ഓഫീസിലും ആര്‍ട്ടിക്കിള്‍ 15 വീണില്ല. 100 കോടിക്കടുത്ത് ചിത്രം നേടിയിട്ടുണ്ട്. കഷണ്ടി പ്രമേയമാക്കിയാണ് പുതിയ ചിത്രമായ ബാല ഒരുക്കിയിരിക്കുന്നത്. ഇതെ പ്രമേയവുമായി അഭിഷേക് പതക് സംവിധാനം ചെയ്ത ഉജ്ത ചമന്‍ എന്ന ചിത്രത്തിന് ബോക്‌സ്ഓഫീസില്‍ ചലനമുണ്ടാക്കാനായിരുന്നില്ല.
റൊമാന്റിക് കോമഡി വിഭാഗത്തില്‍പെടുന്ന ബാലയില്‍ ഭൂമി പേട്‌നേക്കര്‍, യാമി ഗൗതം എന്നിവരാണ് നായികമാര്‍. ബദായ് ഹോ, അന്ധാദൂന്‍, ശുഭ് മംഗല്‍ സാവ്ദാന്‍, ബറൈലി കി ബര്‍ഫി എന്നിവയെല്ലാം മികച്ച അഭിപ്രായം നേടിയ സിനിമകളാണ്. അമിതാഭ് ബച്ചനൊപ്പമുള്ള ഗുലാബോ സിതാബോ, ശുഭ് മംഗല്‍ സാവധാന്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായ ശുഭ് മംഗല്‍ സ്യാദ സാവ്ദാന്‍ എന്നിവയാണ് ഖുറാനയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.