മരട് ഫ്ലാറ്റും സിനിമയാകുന്നു; സംവിധാനം കണ്ണന്‍ താമരക്കുളം
ജയറാം ചിത്രമായ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച മരട് ഫ്ളാറ്റ് വിഷയം സിനിമയാകുന്നു. ജയറാം ചിത്രമായ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്. അഞ്ചാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മരട് ഫ്ളാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. കണ്ണന്‍ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ പിറന്ന പട്ടാഭിരാമനും സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു.
കോളിളക്കമുണ്ടായ കേസുകൾ സിനിമയാകുന്നത് ഇതാദ്യമല്ല. കൂടത്തായി ദൂരൂഹ മരണങ്ങൾ വിവാദമായപ്പോൾ അത് പ്രമേയമാക്കി രണ്ട് സിനിമകൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തെ നടുക്കിയ പ്രളയവുമായി ബന്ധപ്പെട്ടും സിനിമകള്‍ നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു.