വെടിയുതിർത്ത് മമ്മൂട്ടി; ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ ഇനി മമ്മൂട്ടിയും അംഗം 

ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ ഇനി മമ്മൂട്ടിയും അംഗം. ചേർത്തലയിലെ ക്ലബ്‌ ആസ്ഥാനത്ത്‌ എത്തിയാണ് കലക്ടറിൽ നിന്ന് നടൻ അംഗത്വം എടുത്തത്.

Update: 2020-01-15 12:29 GMT

ആലപ്പുഴ റൈഫിൾസ് ക്ലബ്ബിൽ ഇനി മമ്മൂട്ടിയും അംഗം. ചേർത്തലയിലെ ക്ലബ്‌ ആസ്ഥാനത്ത്‌ എത്തിയാണ് കലക്ടറിൽ നിന്ന് നടൻ അംഗത്വം എടുത്തത്. റൈഫിൾസ് ക്ലബ്‌ ഭാരവാഹികളുടെ ആവശ്യപ്രകാരമാണ് രക്ഷാധികാരി അംഗത്വം നൽകിയത്. ക്ലബ്‌ ചുറ്റിക്കണ്ട അദ്ദേഹം ഷൂട്ടിങ് റേഞ്ചിൽ വെടിയുതിർത്തു. നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും ഒപ്പമുണ്ടായിരുന്നു.

മമ്മൂട്ടിയുടെ നായക കഥാപാത്രങ്ങൾ തകർത്താടിയ വെടിവെപ്പ് സീനുകൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ആവേശത്തിന്റെ തിരയിളക്കം തീർത്തവയാണ്. എന്നാൽ ഒറിജിനലിനെ മറികടക്കുന്ന ഷൂട്ടിങ് സീനുകൾ അഭിനയിച്ച മമ്മുട്ടി, ഷൂട്ടിങ് പഠിക്കാൻ നേരിൽ എത്തിയത് ആരാധകർക്ക് തെല്ലൊന്നുമല്ല ആഹ്ലാദം നൽകിയത്. രാവിലെ 10.30ഓടെയാണ് മമ്മൂട്ടി ചേർത്തല റൈഫിൾ ക്ലബിലെത്തിയത്.

Advertising
Advertising

മമ്മൂട്ടി വരുന്നതറിഞ്ഞ് വിദ്യാർത്ഥികൾ അടക്കം വലിയ ജനക്കൂട്ടമാണ് ചേർത്തലയിലെത്തിയത്. ജില്ലാ കളക്ടർ എം അഞ്ജനയിൽ നിന്ന് മമ്മൂട്ടി അംഗത്വം ഏറ്റുവാങ്ങി. അതിനു ശേഷം ഷൂട്ടിങ് റേഞ്ചിൽ വെടിയുതിർത്തു. സിനിമയിൽ കൃത്യമായി വെടിവെക്കുന്നതിനു പിന്നിൽ രഞ്ജി പണിക്കരാണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായ് മമ്മൂട്ടി പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായ് വരും ദിവസങ്ങളിലും താൻ ചേർത്തലയിലെത്താം എന്ന ഉറപ്പു നൽകിയാണ് മമ്മൂട്ടി മടങ്ങിയത്.

Full View
Tags:    

Similar News