കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് പാര്‍വതി തിരുവോത്ത്
ഇസ്‌ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു.
കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഇസ്‌ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പാര്‍വതി തിരുവോത്ത് ഇക്കാര്യം പറയുന്നത്. ദ ഹിന്ദു അഭിമുഖത്തിലാണ് പരാമര്‍ശം. രാഷ്ട്രീയ സംവാദങ്ങള്‍ നിശബ്ദമാക്കുന്നത് എങ്ങനെയാണ് മനസിലാക്കിയിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ അനേകം മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്ന് പാര്‍വ്വതി പറയുന്നു. ഓ ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താല്‍പര്യമുള്ളു, അല്ലേ? കേരളത്തില്‍ എന്തുതന്നെ സംഭവിച്ചാലും നിങ്ങള്‍ പ്രതികരിക്കില്ല... ഇങ്ങനെയൊക്കെയാവും സന്ദേശങ്ങള്‍. കേരളം മറ്റെല്ലാത്തില്‍ നിന്നും വേര്‍പ്പെട്ട് നില്‍ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകള്‍ പാര്‍വ്വതി പറയുന്നു.
രാഷ്ട്രീയ സംവാദങ്ങള്‍ എങ്ങനെയാണ് നിശബ്ദമാക്കപ്പെടുന്നതെന്ന് തനിക്കറിയാം, കേരളത്തില്‍ ഒരു പൊതുവിടത്തില്‍ ഇങ്ങനെ സംസാരിക്കുകയെങ്കിലും ചെയ്യാം.' മുന്‍പുണ്ടായിരുന്ന മൂടുപടങ്ങള്‍ മലയാളികള്‍ ഉപേക്ഷിച്ചുതുടങ്ങിയെന്ന തോന്നലാണ് തനിക്കിപ്പോള്‍ ഉള്ളത് പാര്‍വ്വതി പറയുന്നു. 'ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.' തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്നും പാര്‍വതി പറയുന്നു.