സംവിധായകനാകാനില്ലെന്ന് ദുല്‍ഖര്‍; ‘വരനെ ആവശ്യമുണ്ട്’ ഗള്‍ഫ് തിയേറ്ററുകളിലേക്ക് 

നിര്‍മാതാവ് ആയെങ്കിലും സിനിമ സംവിധാനം ചെയ്യാന്‍ തല്‍കാലം ആലോചിച്ചിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

Update: 2020-02-06 21:08 GMT

നിര്‍മാതാവ് ആയെങ്കിലും സിനിമ സംവിധാനം ചെയ്യാന്‍ തല്‍കാലം ആലോചിച്ചിട്ടില്ലെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ ആദ്യമായി നിര്‍മിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍, പ്രിയദര്‍ശന്റെ മകള്‍ കല്യാണി, സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത വരനെ ആവശ്യമുണ്ട് എന്ന സിനിമക്കുണ്ട്. പരസ്പരം അറിയുന്ന കുടുംബങ്ങളാണെങ്കിലും ഈ സിനിമയുടെ സെറ്റിലാണ് തങ്ങള്‍ പരസ്പരം അടുത്തറിയുന്നതെന്ന് മൂവരും പറഞ്ഞു. നിര്‍മാതാവിന് അനുഭവിക്കേണ്ടി വരുന്ന മുഴുവന്‍ സമ്മര്‍ദ്ദങ്ങളും തനിക്കുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Advertising
Advertising

തമിഴ് സിനിമ വിപണിയെ കുറിച്ച് അറിവില്ലാത്തതിനാല്‍ തമിഴ് സിനിമ നിര്‍മിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും സംവിധായകനാകാന്‍ ഇല്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അച്ഛന്റെ സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമകളെ പോലെ ഗ്രാമത്തിന്റെ കഥകളല്ല തന്റെ ആദ്യ സിനിമ പറയുന്നതെന്ന് അനൂപ് സത്യന്‍ പറഞ്ഞു. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച റോളാണ് തനിക്ക് ലഭിച്ചതെന്ന് കല്യാണി പറഞ്ഞു.

Full View
Tags:    

Similar News