‘പോയി വേറെ പണി നോക്ക്; വിജയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിജയ് സേതുപതി
നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സഹതാരം വിജയ് സേതുപതി.
നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സഹതാരം വിജയ് സേതുപതി. വിജയ്‌ക്ക് നേരെ ഉണ്ടായ ആദായനികുതി റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയിൽ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതില്‍ വിജയ്‍യുടെ മതത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജയ് സേതുപതിയുടെ മറുപടി.
മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പ്രചരിച്ചിരുന്നത്. ഈ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു വിജയ് സേതുപതി മറുപടി. പോയി വേറെ പണി ഉണ്ടെങ്കിൽ അതുപോയി ചെയ്യൂ’ എന്നാണ് വ്യാജ കുറിപ്പ് പങ്കുവെച്ച് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ചില എന്‍.ജി.ഒകളിലൂടെയാണ് പണം വരുന്നതെന്നും എന്നാല്‍ ഇത് നേരിട്ട് കൈമാറാന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മറയാക്കുകയാണെന്നുമെല്ലാം ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി നിരീക്ഷണത്തിലാണെന്നും ഇനിയും റെയ്ഡുകളുണ്ടാകുമെന്നുമെല്ലാമാണ് പ്രചാരണം.
போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020
കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്‌യുടെ വീട്ടില്‍ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടര്‍ന്ന് നെയ്‌വേലിയില്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയ് യെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗില്‍' എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.