മകന്റെ സിനിമക്ക് അച്ഛന്റെ തിരക്കഥ

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് സംവിധായകന്‍ സിബി മലയില്‍ ആണ് ടി സുനാമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ആദ്യ ക്ലാപ്പടിച്ചു. 

Update: 2020-02-13 04:33 GMT

ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് " T സുനാമി ". മകന്റെ സിനിമക്ക് അച്ഛന്‍ ലാല്‍ ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മം കൊച്ചിയില്‍ നടന്നു.

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് സംവിധായകന്‍ സിബി മലയില്‍ ആണ് ടി സുനാമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം ആദ്യ ക്ലാപ്പടിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത് ചിത്രമാണ് ടി സുനാമി.

മകന്റെ സിനിമക്ക് ലാല്‍ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകതയും ടി സുനാമിക്കുണ്ട്. ബാലു വര്‍ഗ്ഗീസ്, അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ് തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ സിനിമയിലുണ്ട്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഫെബ്രുവരി 24 ന് തൃശൂരില്‍ ചിത്രീകരണം ആരംഭിക്കും.

Full View
Tags:    

Similar News