കോവിഡ് ദുരിതം തീര്‍ക്കാന്‍ സമ്പന്ന ക്ഷേത്രങ്ങളിലെ 90% സ്വര്‍ണ്ണം ഉപയോഗിച്ചുകൂടേയെന്ന് പ്രധാനമന്ത്രിയോട് ബോളിവുഡ് സംവിധായകന്‍

സുഭാഷ് ഗായുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്...

Update: 2020-05-15 11:33 GMT

കോവിഡ് മൂലം വലയുന്ന മനുഷ്യരുടെ പ്രശ്‌നപരിഹാരത്തിന് പണം കണ്ടെത്തുന്നതിന് പുതിയ നിര്‍ദേശവുമായി ബോളിവുഡ് ചലചിത്രപ്രവര്‍ത്തകനായ സുഭാഷ് ഗായ്. രാജ്യത്തെ സമ്പന്ന ക്ഷേത്രങ്ങളിലെ 90% സ്വര്‍ണ്ണം ഉപയോഗിച്ചുകൂടേയെന്നാണ് പ്രധാനമന്ത്രിയോട് സുഭാഷ് ഗായുടെ ചോദ്യം. ഈ പണമുപയോഗിച്ച് നാട്ടിലെത്താന്‍ കഷ്ടപ്പെടുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളേയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ദിവസക്കൂലിക്കാരെയും സഹായിക്കാമെന്നാണ് സുഭാഷ് ഗായുടെ നിര്‍ദേശം.

സമാനമായ നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടുവെച്ചിരുന്നു. വിവിധ മതവിഭാഗങ്ങളുടെ കൈവശമുള്ള സ്വര്‍ണ്ണ നിക്ഷേപം ഉപയോഗിച്ചാല്‍ 76 ലക്ഷം കോടി രൂപ സമാഹരിക്കാമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ ബുധനാഴ്ച്ച പറഞ്ഞത്. ഈ പണം കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

Advertising
Advertising

സുഭാഷ് ഗായുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളുടെ സമ്പത്ത് മാത്രമല്ല മറ്റു മതവിഭാഗങ്ങളുടെ സമ്പത്തുകൂടി സമാഹരിക്കാനായിരുന്നു ചിലരുടെ നിര്‍ദേശം. മതങ്ങളുടെ മാത്രമല്ല സിനിമാക്കാരുടെ സമ്പത്തും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്ന നിര്‍ദേശങ്ങളും ഉയര്‍ന്നു. സംഭവം വിവാദമായതോടെ സുഭാഷ് ഗായ് ട്വീറ്റ് പിന്‍വലിച്ചു.

Tags:    

Similar News