ഒഡീഷയില്‍ 21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Update: 2017-06-22 16:43 GMT
Editor : Subin
ഒഡീഷയില്‍ 21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ഒഡീഷയില്‍ പൊലീസ് വെടിവെപ്പില്‍ 21 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശ് അതിര്‍ത്തിയിലെ വന മേഖലയില്‍ മാവോയിസ്റ്റുകളുടെ യോഗം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ സുരക്ഷാ സേന ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News