മേല്‍പ്പാല അപകടം: തൃണമൂലില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമെന്ന് മോദി

Update: 2017-10-28 04:48 GMT
Editor : admin
മേല്‍പ്പാല അപകടം: തൃണമൂലില്‍ നിന്ന് ബംഗാളിനെ രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമെന്ന് മോദി

പശ്ചിമ ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമാണ് മേല്‍പ്പാല അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമ ബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമാണ് മേല്‍പ്പാല അപകടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേല്‍പ്പാല അപകടം വന്‍ ദുരന്തമായിരുന്നു. അത്തരമൊരു സംഭവം ഉണ്ടായാല്‍ സാധാരണ മുഖ്യമന്ത്രിമാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കും. പക്ഷേ 'ദീദി' എന്താണ് ചെയ്തത്? ഇടത് സര്‍ക്കാരാണ് മേല്‍പ്പാല നിര്‍മാണത്തിന് കരാര്‍ നല്‍കിയതെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും മോദി കുറ്റപ്പെടുത്തി.

Advertising
Advertising

ഇടതാണോ വലതാണോ എന്നല്ല ഓര്‍ക്കേണ്ടത്. മരിച്ചുകൊണ്ടിരിക്കുന്നവരെ കുറിച്ച് ചിന്തിക്കൂ ദീദിയെന്നും മോദി പറഞ്ഞു. മരിച്ചവര്‍ക്ക് അല്‍പം ബഹുമാനം നല്‍കൂ. പക്ഷേ ദീദി മുഖ്യമന്ത്രി കസേര മാത്രമേ കണ്ടുള്ളൂ, മരിച്ചുകൊണ്ടിരുന്ന മനുഷ്യരെ കണ്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. നാണംകെട്ട പ്രവൃത്തിയാണിതെന്നും മോദി വിമര്‍ശിച്ചു.

മേല്‍പ്പാല നിര്‍മാണം കഴിഞ്ഞ് ഉദ്ഘാടന വേളയിലായിരുന്നെങ്കില്‍ ഇടത് സര്‍ക്കാരാണ് നിര്‍മാണ കരാ‍ര്‍ കൊടുത്തതെന്ന് ദീദി പറയുമായിരുന്നോ എന്നും മോദി ചോദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ദുരന്തം സംഭവിച്ചതിലൂടെ എന്തുതരം മുഖ്യമന്ത്രിയാണ് മമതയെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. അങ്ങനെ നോക്കുമ്പോള്‍ ഇത് ജനങ്ങള്‍ക്കുള്ള ദൈവത്തിന്‍റെ സന്ദേശമാണെന്നും മോദി വിശദീകരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News