ഭോപ്പാല്‍ ഏറ്റുമുട്ടല്‍: ജീവനോടെയുള്ള വിചാരണ തടവുകാരനെതിരെ രണ്ട് വെടിയുതിര്‍ക്കുന്ന ദൃശ്യവുമായി മൂന്നാം വീഡിയോ

Update: 2017-11-01 15:57 GMT
Editor : Damodaran

നീല ഷര്‍ട്ടിട്ട ഒരു വിചാരണ തടവുകാരന്‍ കൈ അനക്കുന്നത് വീഡിയോവില്‍ കാണാം. ഇതോടെ രണ്ട് പേരുടെ ശബ്ദവും കേള്‍ക്കാം വെടിവയ്ക്കരുതെന്ന് ഒരാള്‍ പറയുമ്പോള്‍ കൊല്ലൂ, കൊല്ലൂ എന്നാണ് മറ്റൊരാള്‍ പറയുന്നത്

ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്‍റെ മൂന്നാമതൊരു വീഡിയോ കൂടി പുറത്ത്. ഇന്ത്യ ടുഡേ ടിവി വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ്ടിഎഫിലൊരാള്‍ വെടിയുതിര്‍ക്കുന്നുണ്ട്. ഇതിന് കുറച്ചു സമയം കഴിഞ്ഞ് ഇതിന്‍റെയെല്ലാം വീഡിയോ ആരോ എടുക്കുന്നുണ്ടോ എന്നരാള്‍ ചോദിക്കുന്നു. ഭായ് ഉടന്‍ തന്നെ വീഡിയോ ചിത്രീകരണം നിര്‍ത്തിവയ്ക്കു എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം.

Advertising
Advertising

<p>നീല ഷര്‍ട്ടിട്ട ഒരു വിചാരണ തടവുകാരന്‍ കൈ അനക്കുന്നത് വീഡിയോവില്‍ കാണാം. ഇതോടെ രണ്ട് പേരുടെ ശബ്ദവും കേള്‍ക്കാം വെടിവയ്ക്കരുതെന്ന് ഒരാള്‍ പറയുമ്പോള്‍ കൊല്ലൂ, കൊല്ലൂ എന്നാണ്  മറ്റൊരാള്‍ പറയുന്നത്. കൊല്ലാനായി വിചാരണ തടവുകാരന്‍റെ നെഞ്ചത്ത് തന്നെ വെടിയുതിര്‍ക്കാനാണ് ഇയാള്‍ നിര്‍ദേശിക്കുന്നത്. ഇതിനു ശേഷമാണ് രണ്ടാമതായി വെടിയുതിര്‍ക്കുന്നത്</p>Full View
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News