കശ്മീരിനെ സൈന്യത്തിന്റെ ശവപറമ്പാക്കുമെന്ന് പറഞ്ഞ സലാഹുദ്ദീന് ബിജെപിയുടെ മറുപടി

Update: 2017-11-15 12:06 GMT
കശ്മീരിനെ സൈന്യത്തിന്റെ ശവപറമ്പാക്കുമെന്ന് പറഞ്ഞ സലാഹുദ്ദീന് ബിജെപിയുടെ മറുപടി

സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി

കശ്മീര്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയ്ദ് സലാഹുദ്ദീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിക്ക് സംഭവിച്ചത് സലാഹുദ്ദീനും സംഭവിക്കുമെന്ന് ബിജെപി വക്താവ് ഷൈന എന്‍ സി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമാണെന്ന് കരുതേണ്ട. വിഘടനവാദികള്‍ക്കെതിരെ നടപടി എടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും വക്താവ് പറഞ്ഞു.

Advertising
Advertising

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ദ് സലാഹുദ്ദീന്‍ കശ്മീരില്‍ കൂടുതല്‍ ചാവേറുകളെ റിക്രൂട്ട് ചെയ്ത് ഇന്ത്യന്‍ പട്ടാളത്തെ നേരിടുമെന്ന് പറഞ്ഞത്. കശ്മീരില്‍ സര്‍വകക്ഷി സംഘത്തിന്റെ സമാധാനശ്രമം വിജയിക്കില്ല. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തോടെ തങ്ങള്‍ നീക്കം ശക്തമാക്കിയതായും സലാഹുദ്ദീന്‍ പറഞ്ഞു.

കശ്മീര്‍ താഴ്‍വര കോണ്‍സന്‍ട്രേഷന്‍ കാമ്പിന് സമാനമാണ്. കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിന് അനുസരിച്ച് തങ്ങളുടെ സംഘടനയും കൂടുതല്‍ കരുത്താര്‍ജിക്കുകയാണെന്നും സലാഹുദ്ദീന്‍ പറഞ്ഞു.

Tags:    

Similar News