ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിയെന്ന് പാകിസ്താന്‍

Update: 2018-01-02 08:19 GMT
Editor : admin
ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിയെന്ന് പാകിസ്താന്‍
Advertising

ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് പാകിസ്താന്‍ രംഗത്ത്.

ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്ത്. പാകിസ്താനില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസത്തിന്‍റെ അടിസ്ഥാന കാരണം ജമ്മു കശ്മീരാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. പത്താന്‍ കോട്ട് ഭീകരാക്രമണ അന്വേഷണത്തിന് ഇന്ത്യന്‍ സംഘത്തെ പാകിസ്താന്‍ സന്ദര്‍‌ശിക്കാന്‍ അനുവദിച്ചേക്കില്ലെന്നാണ് സൂചനകള്‍.

പത്താന്‍കോട്ട് അക്രമം അന്വേഷിച്ച് ഇന്ത്യയില്‍ നിന്നും പാക് സംഘം മടങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ ബാസിത്തിന്‍റെ പ്രതികരണം. പത്താന്‍കോട്ടിലേത് ഇന്ത്യയുടെ നാടകമായിരുന്നെന്ന് വ്യക്തമാക്കി പാക് സംഘം റിപ്പോര്‍ട്ട് നല്‍കിയതായി കഴിഞ്ഞ ദിവസം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സംഘത്തെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമോ എന്ന് ചോദ്യത്തിന് പരോക്ഷമായാണ് അബ്ദുല്‍ ബാസിത്ത് പ്രതികരിച്ചത്. അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുകയും വാങ്ങുകയും ചെയ്യുകയല്ല ഇരു രാജ്യങ്ങളുടെയും സഹകരണമാണ് ഇവിടെ വിഷയമെന്ന് അദ്ദേഹം പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ സമാധാന ചര്‍ച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പാക് ഹൈമ്മീഷണര്‍ ഇത്തരം നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയാണ് പാകിസ്താനില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ജമ്മു കശ്മീരാണ് അവിശ്വാസ്യതയുടെ അടിസ്ഥാന കാരണം. ജനഹിതമനുസരിച്ചാണ് ഈ പ്രശ്നം പരിഹരിക്കണ്ടതെന്നും ബാസിത്ത് പറഞ്ഞു. പാക് പ്രതികരണം വന്നതോടെ മോദി സര്‍ക്കാരിന്‍റെ വിദേശ നയത്തെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News