വര്‍ഷങ്ങള്‍ക്കുശേഷം ദാവൂദിന്റെ പുതിയ ഫോട്ടോ പുറത്ത്

Update: 2018-02-28 11:53 GMT
Editor : admin
വര്‍ഷങ്ങള്‍ക്കുശേഷം ദാവൂദിന്റെ പുതിയ ഫോട്ടോ പുറത്ത്

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഒരു പ്രമുഖ ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും പുതിയ ഫോട്ടോ വര്‍ഷങ്ങള്‍ക്കുശേഷം പുറത്തുവന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഒരു പ്രമുഖ ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയ്ക്കുശേഷം പുറത്തുവരുന്ന ദാവൂദിന്റെ വ്യക്തതയുള്ള ആദ്യ ഫോട്ടോയാണിത്. ദാവൂദ് പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് ഇന്ത്യന്‍ നിലപാട് ശരിവെക്കുന്നതാണ് പുതിയ ഫോട്ടോ. എന്നാല്‍, കറാച്ചിയില്‍ സമ്പന്നര്‍ താമസിക്കുന്ന ക്ലിഫ്റ്റണ്‍ ഏരിയയില്‍തന്നെ ദാവൂദ് താമസിക്കുന്നുണ്ടെന്നാണ് ഇന്ത്യ കരുതുന്നത്.

Advertising
Advertising

ബ്ലാക്ക് ആന്റ് വൈറ്റ് കുര്‍ത്ത പൈജാമ ധരിച്ച ദാവൂദിന്റെ പൂര്‍ണ്ണകായ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മീശ എടുത്തത് മാത്രമാണ് മുന്‍ ചിത്രങ്ങളേക്കാള്‍ പുതിയ ചിത്രത്തിനുള്ള മാറ്റം. ദാവൂദ് രൂപമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നാണ് കരുതപ്പെടുന്നത്.

മകന്‍ തന്റെ പാത പിന്തുടരരുതെന്ന് നിര്‍ബന്ധം ദാവൂദിനുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തികച്ചു വ്യത്യസ്ഥ സാഹചര്യങ്ങളില്‍ വിവരങ്ങളൊന്നും പുറത്തുവിടാതെയാണ് ദാവൂദിന്റെ മകന്റെ ജീവിതം. ദാവൂദിന്റെ മകന്‍ സ്വന്തം ബിസിനസുകള്‍ നടത്തുകയാണെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News