നിര്‍ഭയ കേസിലെ പ്രതികളുടെ ഹരജി: അന്തിമവാദം ഇന്ന്

Update: 2018-03-07 21:48 GMT
Editor : Sithara
നിര്‍ഭയ കേസിലെ പ്രതികളുടെ ഹരജി: അന്തിമവാദം ഇന്ന്

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും.

ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. കേസിലെ അഞ്ച് പ്രതികളില്‍ നാല് പേര്‍ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 2012 ഡിസംബര്‍ 29ന് രാത്രിയാണ് രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ നിര്‍ഭയ കൂട്ടബലാത്സംഗം നടന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News