ചുവന്ന ബീക്കണ്‍ ലൈറ്റിന് സമ്പൂര്‍ണ വിലക്ക്

Update: 2018-04-17 08:37 GMT
ചുവന്ന ബീക്കണ്‍ ലൈറ്റിന് സമ്പൂര്‍ണ വിലക്ക്

വിഐപി ധാര്‍ഷ്ട്യത്തെയാണ് ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

വിഐപികളുടെ വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും നിയന്ത്രണം ബാധകമാണ്. മെയ് ഒന്ന് മുതല്‍ നിയന്ത്രണം നിലവില്‍ വരും. വിഐപി ധാര്‍ഷ്ട്യത്തെയാണ് ചുവപ്പ് ബീക്കണ്‍ ലൈറ്റുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, ലോക്സഭ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിഐപി യാത്രക്കാണ് മോദി സര്‍ക്കാര്‍ വിരാമമിട്ടത്. ബീക്കണ്‍ ലൈറ്റിലെ വിഐപി സംസ്‌കാരം അവസാനിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. ആംബുലന്‍സ്, പൊലീസ്, അഗ്നിശമന സേന അടക്കമുള്ളവക്ക് നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

Advertising
Advertising

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരാണ് ആദ്യമായി മന്ത്രിമാര്‍ക്ക് ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ വേണ്ടെന്ന തീരുമാനമെടുത്ത് നടപ്പാക്കിയത്. പഞ്ചാബില്‍ പതിറ്റാണ്ടിന് ശേഷം അധികാരത്തിലെത്തിയ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരും മന്ത്രിമാര്‍ക്ക് ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വേണ്ടെന്ന തീരുമാനമെടുത്തു. പിന്നാലെ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരും സമാന നിലപാട് സ്വീകരിച്ചു. റോഡ്, ഗതാഗത മന്ത്രാലയം റെഡ് ബീക്കണ്‍ ലൈറ്റുകള്‍ സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസിന് അയച്ചിരുന്നെങ്കിലും ഒന്നര വര്‍ഷത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

Tags:    

Similar News