പ്രൊഫ സായിബാബ അടക്കം അഞ്ചു പേര്‍ക്ക് നീതി തേടി ഡിഫെന്‍സ് ആന്‍ഡ് റിലീസ് ഓഫ് സായിബാബ കമ്മിറ്റി

Update: 2018-04-18 03:41 GMT
Editor : Subin
പ്രൊഫ സായിബാബ അടക്കം അഞ്ചു പേര്‍ക്ക് നീതി തേടി ഡിഫെന്‍സ് ആന്‍ഡ് റിലീസ് ഓഫ് സായിബാബ കമ്മിറ്റി

90 ശതമാനം ശാരീരിക അവശതകളുളള സായിബാബക്ക് അടിയന്തരമായി ചികിത്സാ സൌകര്യമൊരുക്കണമെന്നതാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യം...

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി എന്‍ സായിബാബ അടക്കം അഞ്ചു പേര്‍ക്ക് നീതി തേടി ഡിഫെന്‍സ് ആന്‍ഡ് റിലീസ് ഓഫ് സായിബാബ കമ്മിറ്റി. 90 ശതമാനം ശാരീരിക അവശതകളുളള സായിബാബക്ക് അടിയന്തരമായി ചികിത്സാ സൌകര്യമൊരുക്കണമെന്നതാണ് കമ്മിറ്റിയുടെ പ്രധാന ആവശ്യം.

കേസ് അന്വേഷണത്തിലും കോടതി വിധിയിലും ധാരാളം അവ്യക്തതകളുള്ളതായും കമ്മിറ്റി സൂചിപ്പിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ മാസം 30ന് ഡല്‍ഹി ജന്ദര്‍മന്തറില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News