ഹിമാചലില്‍ പരസ്യപ്രചാരണം അവസാനിച്ചു

Update: 2018-04-23 23:18 GMT
Editor : Subin
ഹിമാചലില്‍ പരസ്യപ്രചാരണം അവസാനിച്ചു
Advertising

അഭിപ്രായസര്‍വേകള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അത് പാടെ തള്ളികളയുന്നു.

വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലില്‍ പരസ്യപ്രചാരണം അവസാനിച്ചു. ദേശിയനേതാക്കളടക്കമുള്ളവരാണ് അവസാനഘട്ടത്തില്‍ ഇരുപാര്‍ട്ടികളുടേയും പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. ജിഎസ്ടിയും അഴിമതിയുമായിരുന്നു മൂന്ന് ആഴ്ച്ചയോളം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍.

മൂന്ന് ആഴ്ച്ചയോളം നീണ്ടുനിന്ന പരസ്യപ്രചാരണം അവസാനിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ആത്മവിശ്വാസത്തിലാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും നിരവധി തവണ ഹിമാചലിലെത്തി ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം കൊടുത്തപ്പോള്‍ രാഹുല്‍ ഗാന്ധി മാത്രമാണ് കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനെത്തിയ പ്രമുഖദേശീയ നേതാവ്. മോദി രണ്ട് തവണയാണ് ഹിമാചലില്‍ പ്രചാരണത്തിന് എത്തിയത്.

കോണ്‍ഗ്രസ് ജിഎസ്ടിയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങളുമാണ് മുഖ്യമായും പ്രചരണായുധമാക്കിയത്. മുഖ്യമന്ത്രി വീരഭദ്രസിങിന്‍റെ പേരിലുള്ള അഴിമതികേസുകളും കുടുംബ വാഴ്ച്ചയുമായിരുന്നു ബിജെപിയുടെ പ്രചാരണ വിഷയങ്ങള്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിക്കാത്ത ബിജെപി അവസാനനിമിഷം അത് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായത് ക്ഷീണം ചെയ്തു. ദേശീയനേതാക്കള്‍ കാര്യമായി പ്രചാരണത്തിനെത്താതിരുന്നത് കോണ്‍ഗ്രസിനും തിരിച്ചടിയായി. വിമതരുടെ സാന്നിധ്യവും ഇരുപാര്‍ട്ടികള്‍ക്കും ഹിമാചലില്‍ തലവേദനയാണ്.

അഭിപ്രായസര്‍വേകള്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അത് പാടെ തള്ളികളയുന്നു. 68 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത്പക്ഷവും. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News