ബീഫ് നിരോധം; മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

Update: 2018-05-08 18:42 GMT
Editor : Jaisy
ബീഫ് നിരോധം; മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
Advertising

നിരോധനത്തിനെതിരെ ബീഫ് വ്യാപാരികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്

ബീഫ് വില്‍പ്പനയും കയറ്റുമതിയും നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്. നാല് ആഴ്ചക്കുള്ളില്‍ നിരോധത്തിനുള്ള കാരണം കാണിച്ച് മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിരോധനത്തിനെതിരെ ബീഫ് വ്യാപാരികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ആറാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കും. മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷമാണ് ബിജെപി സര്‍ക്കാര്‍ ബീഫ് നിരോധിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് 5 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News