ഗഡ്കരിയും പീയുഷ് ഗോയലും മികച്ച മന്ത്രിമാര്‍; ജെപി നദ്ദ മോശം മന്ത്രി

Update: 2018-05-08 17:51 GMT
Editor : Alwyn K Jose
ഗഡ്കരിയും പീയുഷ് ഗോയലും മികച്ച മന്ത്രിമാര്‍; ജെപി നദ്ദ മോശം മന്ത്രി
Advertising

കേന്ദ്രമന്ത്രി‌സഭാ പുനസംഘടനക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി.

കേന്ദ്രമന്ത്രി‌സഭാ പുനസംഘടനക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി. സ്വതന്ത്ര ചുമതലയുള്ള ഊര്‍ജ്ജ സഹമന്ത്രി പിയൂഷ് ഗോയലും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമാണ് മികച്ച മന്ത്രിമാര്‍. മോശം വകുപ്പെന്ന വിമര്‍ശം ആരോഗ്യ വകുപ്പാണ് നേരിട്ടത്.

പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് നടത്താനിരിക്കുന്ന കേന്ദ്ര മന്ത്രി സഭാ പുനസംഘടന അടുത്ത ആഴ്ച തന്നെയുണ്ടാകുമെന്നാണ് സൂചന. ഇതിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം പ്രധാന മന്ത്രി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. ഒരോ വകുപ്പുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വിശദ വിവരങ്ങളും മന്ത്രിമാരുടെ പ്രോഗ്രസ്സ് കാര്‍ഡും സാമ്പത്തിക കാര്യസെക്രട്ടറി പ്രധാന മന്ത്രിക്ക് കൈമാറുകയായിരുന്നു. ശേഷം മന്ത്രിസഭാ യോഗം ചര്‍ച്ച നടത്തിയാണ് മന്ത്രിമാര്‍ക്ക് മാര്‍ക്കിട്ടത്. മികച്ച മന്ത്രിമാരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ട ഊര്‍ജ്ജ മന്ത്രി പീയുഷ് ഗോയലിന് അടുത്ത പുനസംഘടനയില്‍ ക്യാബിനറ്റ് പദവി നല്‍കിയേക്കും. 70 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി നെജ്മാ ഹെപ്തുള്ളയെ ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്ന ഉറപ്പില്‍ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. കായികമന്ത്രിയായിരുന്ന സര്‍ബന്ദ സോനാവാള്‍ അസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയുണ്ടായ ഒഴിവും നികത്തും. മന്ത്രിമാര്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണമെന്നും വാഗ്ദാനങ്ങള്‍ നിറവേറ്റോന്‍ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍‌ദ്ദേശിച്ചു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News