എന്തുകൊണ്ട് മുസ്‍ലിംകള്‍ മാത്രം ജയില്‍ചാടുന്നു, ഹിന്ദുക്കളില്ല: ദിഗ്‍വിജയ് സിങ്

Update: 2018-05-09 13:31 GMT
Editor : Alwyn K Jose
എന്തുകൊണ്ട് മുസ്‍ലിംകള്‍ മാത്രം ജയില്‍ചാടുന്നു, ഹിന്ദുക്കളില്ല: ദിഗ്‍വിജയ് സിങ്

ഭോപ്പാല്‍ ജയില്‍ ചാട്ടവും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടല്‍ കൊലയും സംബന്ധിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങിന്റെ പുതിയ പ്രസ്താവന അടുത്ത വിവാദത്തിന് വഴിമരുന്നിടുന്നു.

ഭോപ്പാല്‍ ജയില്‍ ചാട്ടവും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടല്‍ കൊലയും സംബന്ധിച്ച് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങിന്റെ പുതിയ പ്രസ്താവന അടുത്ത വിവാദത്തിന് വഴിമരുന്നിടുന്നു. എല്ലായിപ്പോഴും എന്തുകൊണ്ട് മുസ്‍ലിംകള്‍ മാത്രം ജയില്‍ചാടുന്നു, ഹിന്ദുക്കള്‍ എന്തുകൊണ്ട് ജയിലില്‍ നിന്നു രക്ഷപെടുന്നില്ല എന്നതാണ് ദിഗ്‍വിജയുടെ ചോദ്യം.

Advertising
Advertising

സിമി പ്രവര്‍ത്തകര്‍ ജയിലില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുമെന്ന് നിരവധി തവണ രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ശിവരാജ് സിങ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ജാഗ്രത പാലിക്കാനോ നടപടി സ്വീകരിക്കാനോ തയാറാകാത്തത് എന്തുകൊണ്ട് എന്നും ദിഗ്‍വിജയ് സിങ് ചോദിച്ചു. തടവുപുള്ളികള്‍ ജയില്‍സെല്‍ തുറക്കാന്‍ ഉപയോഗിച്ചത് ടൂത്ത് ബ്രഷും തടിയുമാണെന്ന അധികൃതരുടെ ഭാഷ്യവും വ്യാജ ഏറ്റുമുട്ടല്‍ എന്ന ആരോപണം പൊളിക്കാന്‍ അന്നേ ദിവസത്തെ ജയിലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സിസിടിവി തകരാറിലാണെന്ന വാദത്തിന്റെയും പശ്ചാത്തലത്തിലാണ് ദിഗ്‍വിജയ് സിങിന്റെ ചോദ്യങ്ങള്‍. എന്‍ഐഎ അന്വേഷണത്തില്‍ കുറഞ്ഞതിനൊന്നും ഭോപ്പാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News