മാണ്ഡ്യയില്‍ തുടങ്ങി മറീനാ ബീച്ചില്‍ അവസാനിച്ച വിസ്മയയാത്ര

Update: 2018-05-09 17:09 GMT
Editor : Sithara
മാണ്ഡ്യയില്‍ തുടങ്ങി മറീനാ ബീച്ചില്‍ അവസാനിച്ച വിസ്മയയാത്ര
Advertising

ആരോപണങ്ങളും വിവാദങ്ങളും മാത്രമായിരിക്കില്ല ജയലളിതയെന്ന തമിഴകത്തിന്‍റെ അമ്മയെ ഇന്ത്യന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക

കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്ന് തുടങ്ങി ചെന്നൈ മറീനാ ബീച്ചില്‍ അവസാനിച്ച ഒരു വിസ്മയ യാത്രയായിരുന്നു ജയലളിതയുടെത്. ആരോപണങ്ങളും വിവാദങ്ങളും മാത്രമായിരിക്കില്ല ജയലളിതയെന്ന തമിഴകത്തിന്‍റെ അമ്മയെ ഇന്ത്യന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തുക. മറിച്ച് രാജ്യം കണ്ട ശക്തയായ വനിതകളിലൊരാള്‍ എന്ന നിലയില്‍ കൂടിയായിരിക്കും

കണ്ണീരുണങ്ങാത്ത കണ്ണുകള്‍ പുറത്ത് വണങ്ങിനിന്നു. അന്ത്യയാത്രക്കുള്ള ഒരുക്കത്തില്‍ പക്ഷെ അമ്മ അവരെ കണ്ടില്ല. ഇനി കാണുകയുമില്ല. ഏകാധിപതിയായിരുന്നിട്ടും പട്ടിണിക്കാരന്‍റെ മനം കവര്‍ന്നവള്‍. ഭൂമിയിടപാടില്‍ കുടുങ്ങിയിട്ടും ഭൂമിയില്ലാത്തവന്‍റെ ചങ്കായവള്‍. മനുഷ്യനായിട്ടും ദൈവത്തെ പോലെ വാഴ്ത്തപ്പെട്ടവള്‍. അപമാനിച്ചിറക്കി വിട്ടവരെ കൊണ്ട് തന്നെ വിപ്ലവനായികയെന്ന് തിരുത്തി വിളിപ്പിച്ചവള്‍.

ജയലളിത ആരൊക്കെയായിരുന്നുവെന്ന് ചോദിച്ചാല്‍ തമിഴന് ഉത്തരമില്ല. മരണത്തിന് ശേഷമുള്ള അമ്മയെ കുറിച്ചും ഉത്തരമില്ല. കെട്ടിപ്പടുത്ത സാമ്രാജ്യത്തിന്റെ ഭാവിയെ കുറിച്ചും ഉത്തരമില്ല. ഉത്തരമുള്ളത് ഒന്നിന് മാത്രം. നാളിതുവരെയുള്ള ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ജയലളിതയോട് ചേര്‍ത്തുവെക്കാന്‍ മറ്റൊരു പെണ്ണിന്‍റെ പേരില്ല. ഒരു പക്ഷെ ആണിന്‍റെതും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News