സെല്‍ഫ് പ്രമോഷന്‍ വേണ്ട, ജനനന്മയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കൂ: ഉദ്യോഗസ്ഥരോട് മോദി

Update: 2018-05-09 15:05 GMT
സെല്‍ഫ് പ്രമോഷന്‍ വേണ്ട, ജനനന്മയ്ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കൂ: ഉദ്യോഗസ്ഥരോട് മോദി

സമൂഹമാധ്യമങ്ങളില്‍ സമയം പാഴാക്കിക്കളയുന്ന ഉദ്യോഗസ്ഥരെ മോദി വിമര്‍ശിച്ചു.

സമൂഹമാധ്യമങ്ങളെ സെല്‍ഫ് പ്രമോഷനുവേണ്ടിയല്ല, ജനനന്മയ്ക്കായാണ് ഉപയോഗപ്പെടുത്തേണ്ടതെന്ന് ഉദ്യോഗസ്ഥരോട് നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളില്‍ സമയം പാഴാക്കിക്കളയുന്ന ഉദ്യോഗസ്ഥരെ മോദി വിമര്‍ശിച്ചു. സിവില്‍ സര്‍വീസ് ദിനത്തില്‍ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദാഹരണ സഹിതമായിരുന്നു മോദിയുടെ വിശദീകരണം. പോളിയോ വാക്‌സിനേഷന്‍റെ ദിവസം അറിയിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നല്ലതാണ്. അല്ലാതെ രണ്ട് തുള്ളി പോളിയോ മരുന്ന് കൊടുക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് പ്രചരണം നടത്തുന്നത് ശരിയല്ല. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പൊതുകാര്യങ്ങള്‍ക്കാവണം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും മോദി പറഞ്ഞു.

എപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. അത് ശരിയല്ല. സര്‍ക്കാര്‍ തല യോഗങ്ങളില്‍ പോലും ഫോട്ടോകളെടുക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും തിരക്കുകൂട്ടുന്ന ഉദ്യോഗസ്ഥരെ താന്‍ കണ്ടിട്ടുണ്ടെന്നും മോദി വിമര്‍ശിച്ചു.

Tags:    

Similar News