സിസിടിവി ദൃശ്യങ്ങള്‍ തുണച്ചു; ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Update: 2018-05-11 00:59 GMT
Editor : admin
സിസിടിവി ദൃശ്യങ്ങള്‍ തുണച്ചു; ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

യുവതിയെ ബലമായി അക്രമി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Full View

ബംഗളുരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായി. യുവതിയെ ബലമായി അക്രമി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് താമസസ്ഥലത്തിനു സമീപം നിന്ന യുവതിയെ പിന്നിലൂടെയെത്തിയ അക്രമി വായ് മൂടിപ്പിടിച്ച് കൊണ്ടുപോകുകയായിരുന്നു.
അക്ഷയ് എന്ന ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ആള്‍ കുറ്റമേറ്റിട്ടുമുണ്ട്.

Advertising
Advertising

ഏപ്രില്‍ 23ന് രാത്രി 10 മണിയോടെയാണ് യുവതിയെ സൗത്ത് ബംഗലൂരുവിനെ താമസസ്ഥലത്തിനു സമീപത്തുനിന്നും ബലമായി പിടിച്ചുകൊണ്ടുപോയത്. സഹായത്തിനായി യുവതി നിലവിളിച്ചുവെങ്കിലും അതുവഴി കടന്നുപോയ ആരും തിരിഞ്ഞുനോക്കിയില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു അക്രമിയുടെ പദ്ധതി. രക്ഷപ്പെടാനായി യുവതി അക്രമിയെ കടിച്ചുവെന്നും തുടര്‍ന്ന് അക്രമി തന്നെ മര്‍ദ്ദിച്ചതിനാല്‍ തന്റെ ബോധം പോയെന്നും യുവതി പറയുന്നു.

എന്നാല്‍ മിനിറ്റുകള്‍ക്കകം ബോധം തിരിച്ചു കിട്ടിയപ്പോഴേക്കും തന്റെ നിലവിളി കേട്ട് ആളുകള്‍ വരുമെന്ന് ഭയന്ന്‌ അയാള്‍ ഓടി രക്ഷപ്പെട്ടിരുന്നുവെന്നും യുവതി പറയുന്നു.

തന്റെ പക്കല്‍ മൊബൈല്‍ ഫോണും പഴ്‌സുമുണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും തട്ടിയെടുക്കാന്‍ അക്രമി ശ്രമിച്ചില്ല. ലൈംഗിക അതിക്രമം തന്നെയായിരുന്നു അയാളുടെ ലക്ഷ്യമെന്ന് ഇതുവഴി വ്യക്തമാകുന്നുവെന്നും യുവതി പറയുന്നു. ബംഗലൂരുവില്‍ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജീവനക്കാരിയാണ് ഇവര്‍.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസിന് പ്രതിയെ പിടികൂടാനായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News