അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍

Update: 2018-05-12 15:24 GMT
Editor : Subin
അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയിലും സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍

നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സംവിധായകനായ സുമന്‍ഘോഷ് പറഞ്ഞു.

നൊബേല്‍ ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക. 'ആര്‍ഗ്യുമന്റേറ്റിവ് ഇന്ത്യന്‍' എന്ന ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്ന പശു, ഗുജറാത്ത്, ഹിന്ദു, ഹിന്ദുത്വ എന്നീ വാക്കുകള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും നിയമപരമായി നേരിടുമെന്നും സംവിധായകനായ സുമന്‍ഘോഷ് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

Advertising
Advertising

വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യാനിരിക്കെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശങ്ങള്‍. ഡോക്യുമെന്ററിയില്‍ പശു, ഗുജറാത്ത്, ഹിന്ദു ഹിന്ദുത്വ എന്നീ വാക്കുകള്‍ വിവിധ യിടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ബീപ് ശബ്ദമിടണമെന്നായിരുന്നു നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ യു.എ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാകൂ എന്നു ബോര്‍ഡ് വ്യക്തമാക്കി. എന്നാല്‍ നിബന്ധനകള്‍ ഒന്നും അംഗീകരിക്കില്ലെന്ന് സംവിധായകനും സാമ്പത്തിക വിദഗ്ധനുമായ സുമന്‍ ഘോഷ് പറഞ്ഞു.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി 2002ലും 2017ലുമായി രണ്ടു ഭാഗങ്ങളായാണു ചിത്രീകരിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ കാര്യത്തില്‍ സര്‍ക്കാരിനു മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ അവ ചര്‍ച്ച ചെയ്യണമെന്നും സംവിധയകനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായത്തിന് അര്‍ഹതയുള്ളത് എന്നുമായിരുന്നു അമര്‍ത്യസെന്നിന്റെ പ്രതികരണം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News