രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തനരഹിതമെന്ന് റിസര്‍വ്വ് ബാങ്ക് സര്‍വ്വെ റിപ്പോര്‍ട്ട്

Update: 2018-05-12 13:18 GMT
Editor : admin
രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തനരഹിതമെന്ന് റിസര്‍വ്വ് ബാങ്ക് സര്‍വ്വെ റിപ്പോര്‍ട്ട്
Advertising

വിവിധ ബാങ്കുകളുടെ 4000 എടിഎമ്മുകളില്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പണമെടുക്കാന്‍ എടിഎമ്മില്‍ ചെല്ലുമ്പോള്‍ എടിഎം പ്രവര്‍ത്തിക്കുന്നില്ല. അടുത്ത എടിഎമ്മില്‍ ചെല്ലുമ്പോള്‍ അവിടെയും പ്രശ്നം.ഉപഭോക്താക്കളെ വട്ടം ചുറ്റിച്ച് ഇത് മിക്കവാറും സംഭവിക്കുന്നതാണ്. ഇന്ത്യയിലെ എടിഎമ്മുകളില്‍ മൂന്നിലൊന്നും പ്രവര്‍ത്തനരഹിതമെന്ന് കണ്ടെത്തല്‍. വിവിധ ബാങ്കുകളുടെ 4000 എടിഎമ്മുകളില്‍ റിസര്‍വ്വ് ബാങ്ക് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ബാങ്കിങ് ഇവന്റിലാണ് രാജ്യത്തെ മൂന്നിലൊന്ന് എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ എസ്എസ് മുദ്ര പറഞ്ഞത്. എടിഎമ്മുകള്‍ പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍/നെറ്റ് ബാങ്കിങ്ങ് തട്ടിപ്പുകള്‍ തടയാന്‍ മികച്ച സംവിധാനം വേണം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ അകപ്പെടുന്ന ഉപഭോക്താക്കളുടെ ബാധ്യത ലഘൂകരിക്കാന്‍ നിയമം ആവശ്യമാണോയെന്ന് റിസര്‍വ് ബാങ്ക് ആലോചിക്കുന്നുണ്ടെന്നും എസ്എസ് മുദ്ര വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News