കെജ്‍രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനം തുടങ്ങി

Update: 2018-05-13 06:10 GMT
Editor : Sithara
കെജ്‍രിവാളിന്റെ പഞ്ചാബ് സന്ദര്‍ശനം തുടങ്ങി

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുക എന്നതാണ് ലക്ഷ്യം.

ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിന്റെ നാല് ദിവസത്തെ പഞ്ചാബ് സന്ദര്‍ശനം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുക എന്നതാണ് ലക്ഷ്യം.

പഞ്ചാബ് പാര്‍ട്ടി കണ്‍വീനര്‍ സുജാ സിങ് ഛോട്ടേപ്പൂരിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് സുജാ സിങിനെ പുറത്താക്കിയത്. ശനിയാഴ്ച വരെ ലുധിയാനയില്‍ സന്ദര്‍ശനം നടത്തുന്ന കെജ്‍രിവാള്‍ ഞായറാഴ്ച പട്യാല സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News