ഗൃഹപാഠം ചെയ്തില്ല; പത്ത് വയസുകാരനെ തല്ലിയിട്ടും കലിയൊടുങ്ങാതെ അധ്യാപകന്‍

Update: 2018-05-14 04:58 GMT
ഗൃഹപാഠം ചെയ്തില്ല; പത്ത് വയസുകാരനെ തല്ലിയിട്ടും കലിയൊടുങ്ങാതെ അധ്യാപകന്‍

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ എഐഎംഎസ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം

ഗൃഹപാഠം ചെയ്യാത്തതിന് പത്ത് വയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ എഐഎംഎസ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അധ്യാപകന്റെ ക്രൂരകൃത്യം നാട്ടുകാരറിയുന്നത്.

കുട്ടികളുടെ ഹോംവര്‍ക്ക് പരിശോധിക്കുന്ന അധ്യാപകന്‍ ഗൃഹപാഠം ചെയ്യാത്തതിന് ഒരു കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ആദ്യം കുട്ടിയെ തല്ലിത്താഴെയിട്ട അധ്യാപകന്‍ വീണ്ടും മര്‍ദ്ദിക്കുന്നു. മറ്റ് കുട്ടികള്‍ സ്തബ്ദരായി നോക്കിനില്‍ക്കുന്നുണ്ട്. അധ്യാപകനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Full View
Tags:    

Similar News