ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

Update: 2018-05-15 07:09 GMT
Editor : Subin
ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ചെലമേശ്വര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ജുഡീഷ്യല്‍ സംവിധാനത്തെ ശരിയായ രീതിയിലേക്ക് നയിക്കുകയാണ് പ്രധാനം. സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ചീഫ് ജസ്റ്റിസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ്മാരായ ചെലമേശ്വറും രഞ്ജന്‍ ഗോഗോയിയും എം ബി ലോകൂറും കുര്യന്‍ ജോസഫും രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇംപീച്ച്‌മെന്റിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇംപീച്ച്‌മെന്റ് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് ചെലമേശ്വര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertising
Advertising

സുപ്രീംകോടതിയുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അന്‍പതിനായിരത്തിലധികം കേസുകളാണ് സുപ്രീംകോടതിയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നത്. ചില സെന്‍സിറ്റീവായ കേസുകള്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് മാത്രം നല്‍കുന്നത് എന്ത് കൊണ്ടാണ്. ജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ജുഡീഷ്യല്‍ സംവിധാനത്തിന് കഴിയുമോ ചെലമേശ്വര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിന് അയച്ച കത്തില്‍ ഉന്നയിച്ച പ്രധാന ചോദ്യങ്ങളിവയാണ്.

വിരമിക്കലിന് ശേഷം ഒരു ഗവണ്‍മെന്റ് തസ്തികയിലും തുടരാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഹര്‍വാര്‍ഡ് ക്ലബിലെ കൂടിക്കാഴ്ചയില്‍ ചെലമേശ്വര്‍ പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News