പത്താന്‍കോട്ട് ഭീകരാക്രമണം; നാല് പാക് പൌരന്‍മാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

Update: 2018-05-20 18:21 GMT
Editor : admin
പത്താന്‍കോട്ട് ഭീകരാക്രമണം; നാല് പാക് പൌരന്‍മാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

എന്‍ഐഎ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ നാല് പാകിസ്താന്‍ പൌരന്‍മാര്‍ക്കെതിരെ എന്‍ഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരകരെന്ന് ആരോപിക്കപ്പെടുന്ന ജയ്ഷേ മുഹമ്മദ് നേതാക്കള്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്. ജയ്ഷേ മുഹമ്മദ് നേതാവ് മസ്ഹൂദ് അസ്ഹര്‍ സഹോദരന്‍ റഊഫ് എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറണ്ട്. ഭീകരാക്രമണത്തെക്കുറിച്ചന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് അന്വേഷണസംഘം ഇന്ത്യയുടെ ആരോപണങ്ങള്‍ തള്ളിയിരുന്നു. ഭീകരാക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്നായിരുന്നു പാക് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News