ഇനി മദ്യപിക്കില്ലെന്ന് ബീഹാര്‍ നിയമസഭയിലെ എം.എല്‍.എമാര്‍

Update: 2018-05-23 10:39 GMT
Editor : admin
ഇനി മദ്യപിക്കില്ലെന്ന് ബീഹാര്‍ നിയമസഭയിലെ എം.എല്‍.എമാര്‍

ഭരണപ്രതിപക്ഷ ഭേദമില്ലാതെ 243 എം.എല്‍.എമാരും ഇനി മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത


ബിഹാര്‍ നിയമസഭയിലെ എം.എല്‍.എമാര്‍ ഇനിമുതല്‍ മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. ജീവിതത്തില്‍ ഇനിമുതല്‍ മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ മദ്യനിരോധനത്തില്‍ നിയമസഭയും പങ്കു ചേര്‍ന്നത്. ഭരണപ്രതിപക്ഷ ഭേദമില്ലാതെ 243 എം.എല്‍.എമാരും ഇനി മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു.
സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് നാടന്‍ മദ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും നിരോധിക്കും. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ തടവ് നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News