അമിതാഭ് ബച്ചനെപ്പോലെ രജനിയുടെ തലക്കകത്തും ശൂന്യത; കട്‍ജു

Update: 2018-05-24 11:21 GMT
അമിതാഭ് ബച്ചനെപ്പോലെ രജനിയുടെ തലക്കകത്തും ശൂന്യത; കട്‍ജു

രാഷ്ട്രീയപ്രവേശം തന്റെ താല്‍പര്യമല്ലെന്നും എന്നാല്‍ ദൈവംതീരുമാനിച്ചാല്‍ അത് നടക്കുമെന്നും ചെന്നൈയില്‍ ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞിരുന്നു

അമിതാഭ് ബച്ചനെപ്പോലെ രജനീകാന്ത് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ആളാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് കട്ജു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ദക്ഷിണേന്ത്യക്കാരെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളതെങ്കിലും സിനിമാ താരങ്ങളെ വിഗ്രഹവല്‍ക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഡ്ഡിത്തം എനിക്ക് മനസ്സിലാവുന്നില്ല. രജനീകാന്തിന്റെ കാര്യത്തില്‍ തലയ്ക്ക് കിറുക്ക് പിടിച്ചിരിക്കുകയാണ് ദക്ഷിണേന്ത്യക്കാര്‍ക്കെന്ന് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

Advertising
Advertising

രജനീകാന്ത് ഏഴ് കോടി തമിഴരെ നിരാശപ്പെടുത്തില്ലെന്ന് സുഹൃത്ത് പറഞ്ഞതായുള്ള ദ ഹിന്ദുവിന്റെ വാര്‍ത്തയ്‌ക്കൊപ്പമാണ് കട്ജു തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അണ്ണാമലൈ സര്‍വകലാശാലയിലെ സുഹൃത്തുക്കള്‍ക്കൊപ്പം 60കളുടെ അവസാനം ശിവാജി ഗണേശന്റെ സിനിമ കാണാന്‍ പോയ ഓര്‍മ്മയും കട്ജു പങ്കുവെക്കുന്നു. ശിവാജി ഗണേശന്റെ കാല്‍പ്പാദം സ്‌ക്രീനില്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ഇളകി മറിയാന്‍ തുടങ്ങിയെന്ന് കട്ജു പറയുന്നു.

രാഷ്ട്രീയപ്രവേശം തന്റെ താല്‍പര്യമല്ലെന്നും എന്നാല്‍ ദൈവംതീരുമാനിച്ചാല്‍ അത് നടക്കുമെന്നും ചെന്നൈയില്‍ ആരാധകരുമായി സംസാരിക്കവേ കഴിഞ്ഞ ദിവസം രജനീകാന്ത് പറഞ്ഞിരുന്നു.

Tags:    

Similar News