പഞ്ചാബിന്റെ പാതയോരങ്ങളില്‍ കാണാം വികസനം കുടിയൊഴിപ്പിച്ചവരെ

Update: 2018-05-26 02:23 GMT
Editor : Sithara

വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുന്നുവെന്ന പ്രചാരണം കൊഴുക്കുമ്പോഴും വികസനം ജീവിതം ഇല്ലാതാക്കിയ ഒരു കൂട്ടം ജനങ്ങളുണ്ട് പഞ്ചാബില്‍

Full View

നടപ്പിലാക്കിയ വന്‍കിട പദ്ധതികളുടെ പട്ടിക നിരത്തിയാണ് ബിജെപി - അകാലിദള്‍ സഖ്യം ഇത്തവണ പഞ്ചാബില്‍ വോട്ട് തേടുന്നത്. വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിക്കുന്നുവെന്ന പ്രചാരണം കൊഴുക്കുമ്പോഴും വികസനം ജീവിതം ഇല്ലാതാക്കിയ ഒരു കൂട്ടം ജനങ്ങളുണ്ട് പഞ്ചാബില്‍. തെരുവില്‍ നിന്ന് തെരുവിലേക്ക് കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍.

പഞ്ചാബിലെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് കൊണ്ട് ദേശീയപാതകള്‍ നിരവധി. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് എത്താന്‍ കുറഞ്ഞ സമയം മാത്രം. ബിജെപി അകാലിദള്‍ സഖ്യം എടുത്ത്കാണിക്കുന്നത് നഗരകേന്ദ്രീകൃത വികസനം തന്നെ.

പാതകളിലൂടെ ചീറിപ്പാഞ്ഞ് പോകുമ്പോള്‍ ദേശീയപാതകള്‍ക്ക് ഇരുവശത്തും ഒരു കൂട്ടം മനുഷ്യരെ കാണാം. വികസനത്തിന് ഇരകളാക്കപ്പെട്ട് ജീവിതത്തില്‍ നിന്നും പുറംതള്ളപ്പെട്ടവര്‍. കുടിയൊഴിപ്പിക്കപ്പെടുമ്പോള്‍ വാഗ്ദാനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവരിന്നും തെരുവില്‍ തന്നെയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News