പ്രതിമകള്‍ക്ക് നേരെയുള്ള അക്രമം; പാര്‍ലമെന്‍റ് പ്രക്ഷുബ്ധം

Update: 2018-05-26 09:58 GMT
പ്രതിമകള്‍ക്ക് നേരെയുള്ള അക്രമം; പാര്‍ലമെന്‍റ് പ്രക്ഷുബ്ധം

ത്രിപുരയിലും തമിഴ്നാട്ടിലും നേതാക്കളുടെ പ്രതിമകള്‍ക്ക് നേരെ നടന്ന ബിജെപി ആക്രമണം പാര്‍‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കി.

ത്രിപുരയിലും തമിഴ്നാട്ടിലും നേതാക്കളുടെ പ്രതിമകള്‍ക്ക് നേരെ നടന്ന ബിജെപി ആക്രമണം പാര്‍‍ലമെന്‍റിനെ പ്രക്ഷുബ്ധമാക്കി. ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. സഭ തുടര്‍ച്ചയായി തടസപ്പെടുന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു.

ബിജെപി നേതാവ് എച്ച് രാജയുടെ ഫെയ്സ് ബുക്ക് പോസ്റ്റും പെരിയാര്‍ രാമസ്വാമിയുടെ പ്രതിമ നശിപ്പിച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നിന്നുള്ള പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാവിലെ മുതല്‍ പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച ഡിഎംകെ, എഐഎഡിഎംകെ അംഗങ്ങള്‍ സ്പീക്കര്‍ സഭയില്‍ എത്തുന്നതിന് മുന്‍പേ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയിരുന്നു.

മുദ്രാവാക്യം വിളികളാല്‍ സഭാ നടപടികളുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമായതോടെ ലോക്സഭ ആദ്യം 12 മണി വരെ നിര്‍ത്തിവെച്ചു. 12 മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിരിഞ്ഞു.

Tags:    

Similar News